തൃശൂർ: വാടാനപ്പിള്ളി കിറ്റ് വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. കേന്ദ്ര അധികാരവും പണവും ഉപയോഗിച്ച് ബിജെപി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്നും ഏതുതരം ചട്ടലംഘനം നടത്തിയാലും ബിജെപിയെ സംരക്ഷിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നുവെന്നും അബ്ദുൽ ഖാദർ വിമർശിച്ചു. വാടാനപ്പള്ളിയിലും തൃശ്ശൂരിലും പിടിക്കപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.ബിജെപി നേതാവ് സെക്കുലർ സംവിധാനത്തെ വെല്ലുവിളിക്കുന്ന നിലയിലുള്ള പരാമർശങ്ങൾ നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും മൗനം പാലിക്കുകയാണ് എന്നും അബ്ദുൽ ഖാദർ പറഞ്ഞു.
എന്നാല്‍ ശൂന്യതയില്‍ നിന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ് ടി എന്‍ പ്രതാപന്‍ എന്ന് മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. നാടകം കളിച്ച് പ്രശ്‌നം സൃഷ്ടിക്കുകയാണ് ടി എന്‍ പ്രതാപന്‍. ഗോഡൗണില്‍ കിറ്റ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ദേവന് കാലത്ത് മുതല്‍ വൈകീട്ട് വരെ 12ഓളം കുടുംബയോഗങ്ങളുണ്ടായിരുന്നു. ഗോഡൗണ്‍ ഉടമ എസ്എന്‍ഡിപി നേതാവാണ്. അദ്ദേഹത്തെ സമ്പര്‍ക്കം ചെയ്യാനാണ് ദേവന്‍ പോയത്. അതില്‍ എന്താണ് തെറ്റ് എന്നും അനീഷ് കുമാര്‍ ചോദിച്ചു. ഏതെങ്കിലും ഒരുവോട്ടര്‍ക്ക് ബിജെപി കിറ്റ് കൊടുത്തതിന് തെളിവുണ്ടോ? വ്യാപാരി വിഷുവിനായി തയ്യാറാക്കുന്ന കിറ്റാണത്. അതില്‍ എന്താണ് തെറ്റെന്നും അനീഷ് കുമാര്‍ ചോദിച്ചു.


