Sunday, May 10, 2026
HomeThrissur Newsതൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണം ഇന്നുമുതൽ
spot_img

തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണം ഇന്നുമുതൽ

തൃപ്രയാർ : മകീര്യം പുറപ്പാട് കഴിഞ്ഞതോടെ ഇനി തേവരുടെ ഗ്രാമപ്രദക്ഷിണമാണ്. ആറാട്ടുപുഴ പൂരം വരെ നീളുന്ന ഗ്രാമപ്രദക്ഷിണത്തിന് ബുധനാഴ്ച തുടക്കമാവും. പ്രജകളുടെ ക്ഷേമം അന്വേഷിക്കാനും അനുഗ്രഹിക്കാനുമാണ് യാത്ര.

രാജകീയ പ്രൗഢിയിലാണ് തേവരുടെ എഴുന്നള്ളത്ത്. വാളും പരിചയുമേന്തിയ പടയാളികളുടെയും പരിവാരങ്ങളുടെയും വാദ്യഘോഷങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയുണ്ടാവും.തേവർ വരുന്ന വഴിയെല്ലാം ചെത്തിമിനുക്കി പന്തലിട്ട്, കുരുത്തോലയിട്ട്, ചാണകം മെഴുകിയ തറയിൽ അരിപ്പൊടി ചാലിച്ച് കോലമിട്ട്, വാഴയിലയിൽ നിറപറയും നിലവിളക്കും വെച്ച് തേവരെ സ്വീകരിക്കാൻ ഭക്തർ കാത്തുനിൽക്കും.ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ചടങ്ങാണ് രാവിലെയും വൈകീട്ടും നടക്കുന്ന ആറാട്ട്. സേതുകുളം, പുത്തൻകുളം ബ്ലാഹയിൽ കുളം, കോതകുളം, രാമൻകുളം, കുറുക്കൻ കുളം, കുട്ടൻകുളം എന്നിവിടങ്ങളിലാണ് തേവർ ആറാട്ട് നടത്തുക.

തൃപ്രയാർ : തൃപ്രയാർ തേവരുടെമകീര്യംപുറപ്പാടുദിവസം ഭക്തർക്കായി പ്രസാദ ഊട്ട് നടത്തി. രാവിലെ 10 മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ ആരംഭിച്ച പ്രസാദ ഊട്ടിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.ഊട്ട് വൈകീട്ട് മൂന്നര വരെ നീണ്ടുനിന്നു. ചോറ്, മാമ്പഴപ്പുളിശ്ശേരി, കൂട്ടുകറി, അച്ചാർ എന്നിവയായിരുന്നു വിഭവങ്ങൾ.തേവർ ഇന്ന് പടിഞ്ഞാറേ നടയ്ക്കൽ പൂരത്തിന് എഴുന്നള്ളുംതൃപ്രയാർ : തൃപ്രയാർ തേവർ ബുധനാഴ്ചരാവിലെ പടിഞ്ഞാറേ നടയ്ക്കൽ പൂരത്തിന് എഴുന്നള്ളും. പഞ്ചാരിമേളത്തിനു ശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ടും നടക്കും. വൈകീട്ട് തേവർ കാട്ടൂർ പൂരത്തിനു പുറപ്പെടും.

വൈകീട്ടത്തെ നിയമവെടി എടത്തിരുത്തി പാടത്തായിരിക്കും മുഴക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്റ് കെ. രവീന്ദ്രൻ, അംഗങ്ങളായ അജയകുമാർ, കെ.കെ. സുരേഷ് ബാബു, ദേവസ്വം കമ്മിഷണർ എസ്.ആർ ഉദയകുമാർ, അസി. കമ്മിഷണർ എം. മനോജ് കുമാർ, ഡപ്യൂട്ടി കമ്മിഷണർ കെ. സുനിൽ കുമാർ, അസി. കമ്മിഷണർ മനോജ് കെ. നായർ, തൃപ്രയാർ ദേവസ്വം മാനേജർ ഹരിഹര ഭട്ട്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ജ്യോതിദാസ്, സെക്രട്ടറി സുനിൽ വെന്നിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments