തൃശൂർ : പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്ചൊവ്വാഴ്‌ച കൊടിയേറും. രാത്രി 8.30നാണ് കൊടിയേറ്റം. ക്ഷേത്രനടയിൽനിന്നും വാദ്യഘോഷങ്ങളും ചമയങ്ങളുമില്ലാത്ത ആനപ്പുറത്ത് ഊരാളൻ കുടുംബാംഗത്തെക്കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ പോകും. തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ചാൽ ചടങ്ങുകൾക്കുശേഷം മൂന്ന് തവണ ശംഖുവിളിച്ച് വലംതലയിൽ പൂരം കൊട്ടിവെയ്ക്കുന്നതോടെ കൊടിയേറ്റ ചടങ്ങുകൾ അവസാനിക്കും. തുടർന്ന് ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം നടക്കും.30നാണ് ആറാട്ടുപുഴ പൂരം. 27ന് പെരുവനം പൂരവും 29ന് ആറാട്ടുപുഴ തറയ്ക്കൽ പൂരവും ആഘോഷിക്കും.


