Tuesday, March 17, 2026
HomeKeralaഫെഫ്ക ആർട്ട് ഡയറക്ട്ടേർസ് യൂണിയൻ ഓഫീസിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയെന്ന് കേസ്
spot_img

ഫെഫ്ക ആർട്ട് ഡയറക്ട്ടേർസ് യൂണിയൻ ഓഫീസിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയെന്ന് കേസ്

മുൻ ജീവനക്കാർക്കും ബന്ധുക്കൾക്കും – എതിരെയാണ് കേസ്

കൊച്ചി:ഫെഫ്‌ ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ ഓഫിസിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാർക്കും ബന്ധുക്കൾക്കും എതിരെ കേസ്. മുൻ ഓഫിസ് അസിസ്‌റ്റൻ്റ എരൂർ ലേബർ കോർണർ വാളുങ്കൽ മരിയ ഫ്രാൻസിസ്ക(59), മകൻ ഡോൺ ജോസ്(31), ഡോണിൻ്റെ : ഭാര്യ അനഘ(25), മരിയയുടെ മറ്റൊരു മകനായ ബെൻ ജോസ്(26), മറ്റൊരു ജീവനക്കാരിയായ കലൂർ ആര്യപ്പാടം സ്വദേശിനിലിജി ലെസീന്ത(40) എന്നിവർ ക്കെതിരെയാണു നോർത്ത് പൊലീസ് കേസ് റജിസ്റ്റ‌ർ ചെയ്തത്. യൂണിയൻ ജനറൽ സെക്രട്ടറി സജി ജോസഫിന്റെ ഹർജിയിൽ എസിജെഎം കോടതിയാണു കേസെടുക്കാൻ നോർത്ത് പൊലീസിനു നിർദേശം നൽകിയത്.

2018 മുതൽ 2025 വരെയുള്ള കാലയളവിൽ യൂണിയൻ അംഗങ്ങളുടെ വരിസംഖ്യ, മറ്റു ഫണ്ടുകൾ എന്നിവ വ്യാജ വൗച്ചറുകളും രേഖകളും ചമച്ചു തട്ടിയെടുക്കുകയായിരുന്നു എന്നാണു കേസ്.

അംഗങ്ങൾ എത്തുമ്പോൾ മക്കളു അംഗത്വ തുക അടയ്ക്കാൻ ടെഫോൺ നമ്പർ പറഞ്ഞു കൊടുത്ത് അതിലേക്കു പണം അടപ്പിച്ചും തട്ടിപ്പു നടത്തിയതായും കണ്ടെത്തി. സംഘടനയ്ക്ക പുതിയ ഭരണസമിതി വന്നതിനു ശേഷമാണു അന്വേഷണം നടത്തിയത്.

പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും ഇതിനു ശേഷം അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നു നോർത്ത് : പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments