തൃശൂർ: സെൻറ് തോമസ് കോളേജ് ഗവേഷണ-വികസന സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘സമവായ-2026’ ഗവേഷക സംഗമം സംഘടിപ്പിച്ചു. കോളേജിലെ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററും ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗവേഷണരംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യുന്നതിനായി ഗവേഷകർക്കും അധ്യാപകർക്കും ഒരുമിച്ചുകൂടാനുള്ള വേദിയായി പരിപാടി മാറി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവേഷണ ഡയറക്ടർ പ്രൊഫ. ഡോ. സി. സി. ഹരിലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ , പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കെ. എ, ഡീൻ ഓഫ് റിസർച്ച് ഡോ. ജോയ്സ് ജോസ് , ആർ & ഡി സെൽ ജോയിന്റ് കോഓർഡിനേറ്റർമാരായ ഡോ. വിജു എം. ജെ., ഡോ. ജെൻസി തോമസ്, സെനറ്റ് അംഗം പ്രൊഫ. ഡോ. ചാക്കോ വി. എം., സ്കോളർ കോഓർഡിനേറ്റർമാരായ രേഷ്മ രാജൻ, മിഥുന്‍ലാല് എം. എം. എന്നിവർ പ്രസംഗിച്ചു. “ഉയർന്ന വിദ്യാഭ്യാസത്തിലും അക്കാദമിക് ഗവേഷണത്തിലും ജെനറേറ്റീവ് എ.ഐയുടെ പ്രയോഗം” എന്ന വിഷയത്തിൽ സേക്രഡ് ഹാർട്ട് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഫാ. സാബു തോമസ് ക്ലാസുകൾ നയിച്ചു. ഗവേഷണ പ്രവർത്തനങ്ങളിൽ ജെനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ശില്പശാലയും സംഘടിപ്പിച്ചു.


