Monday, March 16, 2026
HomeBREAKING NEWSസി സി മുകുന്ദൻ ബിജെപിയിലേക്ക്
spot_img

സി സി മുകുന്ദൻ ബിജെപിയിലേക്ക്

തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന് സൂചന. നാട്ടികയിൽ സി സി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും. നേരത്തെ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മുകുന്ദൻ ബിജെപിയിലേക്ക് ചേക്കേറുന്നത്.

നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്മെൻ്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുകുന്ദൻ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും സി സി മുകുന്ദൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ജോസ് വള്ളൂർ തയ്യാറായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments