Saturday, March 14, 2026
HomeBREAKING NEWSവേണാട് എക്‌സ്പ്രസിൽ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി
spot_img

വേണാട് എക്‌സ്പ്രസിൽ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തൃശൂർ: ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കാസർകോട് സ്വദേശിഅച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസ്സിൽ നിന്നും പുഴലേക്ക് വീണത്. 40 വയസായിരുന്നു. ദൂരെ വെച്ച് സംഭവം കണ്ടു നിന്ന നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റിലെ സ്‌കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

തുടർന്ന് വെള്ളിയാഴ്‌ച സ്‌കൂബാ ടീം മണിക്കൂറുകൾ തിരച്ചിൽ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.അങ്കമാലിയിലെ കരയാംപറമ്പിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments