Saturday, March 14, 2026
HomeThrissur Newsസ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാൾ മരിച്ചു
spot_img

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാൾ മരിച്ചു

തൃശൂർ: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. ആപകടത്തിൽ പരിക്കേറ്റ മനോജ് (53)സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂമല എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ വന്നിടിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ബൈക്കുകളും പെട്ടന്ന് നിർത്തിയിരുന്നു. ഈ സമയം പിന്നിൽ അമിത വേഗതയിലെത്തിയ ബസ് ബൈക്കുകളിൽ വന്നിടിച്ചാണ് അപകടം.

ഇരു ബസുകളുടെയും ഇടയിൽ ബൈക്കുകൾ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികിൽസക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments