Monday, March 9, 2026
HomeBREAKING NEWSതൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ സിപിഐ സ്ഥാനാർഥി? ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണൻ
spot_img

തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ സിപിഐ സ്ഥാനാർഥി? ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണൻ

തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്നെ മത്സരിപ്പിക്കാൻ സിപിഐ നീക്കം. തൃശൂരിൽ സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ട് വിളിച്ച് അറിയിച്ചെന്ന് ആലങ്കോട് ലീലാകൃഷ്ണൻ ട്വന്റിഫോറിലൂടെ സ്ഥിരീകരിച്ചു. മുമ്പ് ജയരാജ് വാര്യരുടെ പേര് ഉയർന്നുകേട്ടെങ്കിലും അദ്ദേഹം തന്നെ അത് നിരസിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ബിനോയ് വിശ്വം വിളിച്ചതായി ആലങ്കോട് ലീലാകൃഷ്ണൻ ട്വന്റിഫോറിനോട് സ്ഥിരീകരിച്ചത്. പേര് നിശ്ചയിക്കുകയാണെന്ന് അറിയിച്ചെന്നാണ് അദ്ദേഹം പറയുന്നത്. സിപിഐയുടെ സാംസ്കാരിക സംഘടനയായ പ്രധാനപ്പെട്ട നേതാവ് കൂടിയാണ് ആലങ്കോട് ലീലാകൃഷ്ണൻ. കവിയും എഴുത്തുകാരനും മികച്ച വാഗ്മിയുമായ അദ്ദേഹത്തിന്റെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി ചിത്രം തെളിഞ്ഞിരിക്കുകയാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎൽഎ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂർത്തിയാക്കിയ ടൈസണ് ഇളവ് നൽകിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി ടി ജിസ്മോനാണ് മത്സരിക്കുക. നാട്ടികയിൽ സിറ്റിങ് എംഎൽഎ സി സി മുകുന്ദന് സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരിൽ സുനിൽ കുമാർ മത്സരിക്കും. പുനലൂരിൽ അജയപ്രസാദാണ് മത്സരിക്കുക. ചാത്തന്നൂരിൽ ആർ രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയിൽ എൻ അരുണാകും സ്ഥാനാർഥിയാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments