Sunday, March 8, 2026
HomeThrissur Newsഗുരുവായൂർ ഉത്സവബലിക്ക് ആയിരങ്ങൾ
spot_img

ഗുരുവായൂർ ഉത്സവബലിക്ക് ആയിരങ്ങൾ

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രോത്സത്തിൽ ഉത്സവബലിക്ക് ആയിരങ്ങളെത്തി. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നടതുറന്നു. നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലിൽ ബലിതൂവൽ ആരംഭിച്ചു.സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവച്ച തങ്കതിടമ്പിന്റെ സാന്നിധ്യത്തിലായിരുന്നു ബലിതൂവൽ ചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണ‌ൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ഉത്സവത്തോടനുബന്ധിച്ച് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ദേശപകർച്ചയും അവസാനിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരത്തെ കൊടിമരത്തറയ്ക്ക് സമീപമുള്ള ദീപാരാധനയ്ക്ക് ശേഷം ഗ്രാമപ്രദക്ഷിണം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments