Saturday, March 7, 2026
HomeKeralaഓൺലൈനായി പഠനം; തൃശൂരിലെ ഡോക്ടർ ശ്രീലക്ഷ്മി ഇനി ഐഎഎസുകാരി
spot_img

ഓൺലൈനായി പഠനം; തൃശൂരിലെ ഡോക്ടർ ശ്രീലക്ഷ്മി ഇനി ഐഎഎസുകാരി

തൃശൂർ: അശ്വിനി ഹോസ്‌പിറ്റലിലെ ഡോക്ടർ വി സി ശ്രീലക്ഷ്മിക്ക് ഐഎഎസ് തിളക്കം. 133-ാം റാങ്കിലാണ് ശ്രീലക്ഷ്‌മി നേട്ടം കൊയ്‌തത്

നിലവിൽ അശ്വിനി ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ശ്രീലക്ഷ്മി ഡോക്ടർ ആയി ചുമതലയേറ്റത്. തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസവും തൃശ്ശൂരിൽ തന്നെയായിരുന്നു.

സേക്രഡ്ഹാർട്ട് കോൺവെന്റ്റിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുമാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പിഡബ്ല്യുഡി ഓവർസിയർ ആയിരുന്ന അച്ഛൻ ചന്ദ്രന്റെ സ്വപ്‌പ്നമാണ് ലക്ഷ്മി പൂർത്തിയാക്കിയത്. നേരത്തേ കോവിഡ് ബാധിതനായി അച്ഛൻ മരിച്ചിരുന്നു. ചേട്ടൻ നിതിൻ, തിരൂർ എംഇഎസ് എഞ്ചിനീയറിങ് കോളജിൽ പ്രൊഫസറാണ്. ചേച്ചി നീതു പോസ്റ്റ് മാസ്റ്ററാണ്. സുരജയാണ് അമ്മ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments