ഗുരുവായൂർ:സ്വർണക്കോലത്തിൻ്റെ പൊൻപ്രഭയിൽ അലിഞ്ഞ് ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ആറാംനാൾ. വ്യാഴാഴ്‌ച വൈകിട്ട് നടന്ന ഉച്ചശീവേലിക്കാണ് ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിച്ചത്. മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം, സൂര്യമറ, കൊടിക്കൂറകൾ, തഴ എന്നിവ അഴകേകിയ സ്വർണക്കോലം എഴുന്നള്ളിച്ച ശീവേലി കാണാനായി ആയിരങ്ങൾ ക്ഷേത്രത്തിലെത്തി. ആനയോട്ട മത്സര വിജയി രവികൃഷ്ണൻ ക്ഷേത്രത്തിനകത്ത് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കിയശേഷം നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി ശീവേലി എഴുന്നള്ളിപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. കൊമ്പന്മാരായ ദേവദാസും അക്ഷയ് കൃഷ്‌ണയും പറ്റാനകളായി. പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്‌ണൻ, ചൊവ്വല്ലൂർ മോഹനൻ, കോട്ടപ്പടി സന്തോഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളക്കൊഴുപ്പേകി. ഇനി ഉത്സവാവസാനം വരെ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിപ്പ് നടക്കും. വ്യാഴാഴ്‌ച രാത്രി ക്ഷേത്രം വടക്കിനി മുറ്റത്ത് സ്വർണപഴുക്കാ മണ്ഡപം എഴുന്നള്ളിച്ചു. കോട്ടപ്പുറം


