തൃശൂർ: ജില്ലയിൽ കോൺഗ്രസിനോട് സീറ്റുകൾആവശ്യപ്പെട്ട് തൃശൂർ അതിരൂപത. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് രൂപതയുടെ ആവശ്യം. തൃശൂർ അതിരൂപത ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് നീക്കം.തൃശൂർ, ഒല്ലൂർ, മണലൂർ സീറ്റുകളാണ് രൂപത ആവശ്യപ്പെടുന്നത്. അതേ സമയം സീറ്റുകൾ നൽകിയില്ലെങ്കിൽ ബദൽ നീക്കവുമായി മുന്നോട്ട് എന്ന ഭീഷണിയും ഉയർത്തുന്നുണ്ട്. എന്നാൽ രൂപത ഈ തരത്തിൽ പരസ്യ നിലപാട് സ്വീകരിക്കുന്നതിൽ ഒരു വിഭാഗം വൈദികർക്ക് പരാതിയുണ്ട്.


