അവിട്ടപ്പിള്ളി:പാടശേഖരത്തിൽ വൈക്കോൽ കത്തി നശിച്ചു. ബുധനാഴ്‌ച പകൽ 11 ഓടെ ആണ് സംഭവം. ചെമ്പൂച്ചിറ അണലിപ്പറമ്പിൽ നാരായണൻ പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ കൃഷി ഭൂമിയിലാണ് തീപിടിത്തം ഉണ്ടായത്. വ്യാഴാഴ്ച കൈമാറാനായി വൈക്കോൽ കെട്ടുന്നതിനിടെ ആയിരുന്നു തീപിടിത്തം. നാട്ടുകാരും അഗ്നിരക്ഷാ സേനയും 2 മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്.


