Friday, February 27, 2026
HomeLITERATUREഅൻപ് കവിതാ സമാഹാരം പ്രകാശനം ചെയ്തു
spot_img

അൻപ് കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരക്കിട്ട ജോലിക്കിടയിലും കവിത പോലുള്ള സർഗാത്മക പ്രവർത്തനങ്ങൾ നടത്തുന്നത് അഭിനന്ദിക്കേണ്ട ഒന്നാണെന്നു തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് പറഞ്ഞു. തൃശൂർ ഇൻഫർമേഷൻ ഓഫിസർ കൂടിയായ പി കെ വേലായുധന്റെ പുസ്തകമായ അൻപ് ന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച അൻപ് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം തൃശൂർ പ്രസ്ക്ലബ്ബിൽ നടന്നു. കവി കെ. ആർ ടോണി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

നോവലിസ്റ്റും സിനിമാ സംവിധായകനും പോയട്രി ഇൻസ്റ്റലേറ്ററുമായ വിനോദ് കൃഷ്ണ പുസ്തകം പരിചയപ്പെടുത്തി.
തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന പ്രകാശനചടങ്ങിൽ പ്രസ് ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ അധ്യക്ഷത വഹിച്ചു.

പ്രസാധക സനിത അനൂപ് സ്വാഗതം പറഞ്ഞു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ അരുൺ എഴുത്തച്ഛൻ ആശംസകൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments