Friday, February 27, 2026
HomeBREAKING NEWSഐഎഎസ് തലപ്പത്ത് മാറ്റം: അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്; ശിഖ സുരേന്ദ്രൻ തൃശൂർ കളക്ടർ
spot_img

ഐഎഎസ് തലപ്പത്ത് മാറ്റം: അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്; ശിഖ സുരേന്ദ്രൻ തൃശൂർ കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. തൃശൂർ ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്‌റായി സ്ഥലം മാറ്റി നിയമിച്ചു. നിലവിലെ കലക്‌ടർ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം. ടൂറിസം ഡയറക്‌ടറായ ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ട‌റാവും.

നിലവിൽ ടൂറിസം വകുപ്പ് ഡയറക്‌ടറായും കേരള ടൂറിസം വികസന കോർപ്പറേഷന്റെ (കെടിഡിസി) മാനേജിംഗ് ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു തൃശൂർ ജില്ലാ ഡെവലപ്‌മെൻറ് കമ്മിഷണറായി ചുമതല വഹിച്ചിട്ടുണ്ട്. 2018 കേരള കേഡറിലെ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രൻ എറണാകുളം സ്വദേശിയാണ്.

കോട്ടയം അസിസ്റ്റൻ്റ് കലക്‌ടർ, കൊല്ലത്തും ഒറ്റപ്പാലത്തും സബ് കലക്ടർ.

ആരോഗ്യ- കുടുംബക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കേരളത്തിലെ ലൈഫ് മിഷൻ സിഇഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കോലഞ്ചേരിയിലെ സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും വ്യക്തമായ ലക്ഷ്യത്തോടെ പഠിച്ചാണ് ശിഖ സിവിൽ സർവീസ് നേടിയെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments