Tuesday, February 24, 2026
HomeBREAKING NEWSവേനൽമഴ വീട് തകർന്നുവീണു
spot_img

വേനൽമഴ വീട് തകർന്നുവീണു

മണ്ണുത്തി:മഴയിൽ വീട് തകർന്നു. ചെമ്പൂത പട്ടത്തിപ്പാറ തോട്ടുങ്ങൽ ഹരിദാസും സഹോദരൻ മുരളിയും താമസിക്കുന്ന വീടിൻ്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്ന് വീണത്. ശനിയാഴ്‌ച രാത്രി 11.30 ഓടെയുണ്ടായ ശക്തമായ മഴയിലാണ് അപകടം. മേൽക്കൂര തകർന്ന് വീഴുന്നതിന് അൽപം മുമ്പാണ് മുരളിയുടെ ഭാര്യ അംബിക അപകടം ഭയന്ന് സമീപ വീട്ടിലേക്ക് പോയത്. എന്നാൽ മുരളി വീട്ടിൽത്തന്നെ കിടന്നു

മഴയിൽ ഓട് വീഴുന്ന ശബ്ദം കേട്ട് മുരളി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. മേൽക്കൂര തകർന്നതോടെ മഴവെള്ളത്തിൽ മൺഭിത്തികൾ കുതിർന്ന് വിള്ളൽ വീണിരിക്കുകയാണ്. വീട് പൂർണമായും തകർന്ന നിലയിലാണ് ഞായറാഴ്‌ച സംഭവം അറിഞ്ഞത് പഞ്ചായത്ത് അംഗം സന്ധ്യ മനോജ് വീട് സന്ദർശിച്ചു. അപകടം സംബന്ധിച്ച് വില്ലേജ് ഓഫിസർക്കും കലക്ടർക്കും റിപ്പോർട്ട് നൽകും. ഓട്ടോറിക്ഷ ഓടിച്ചാണ് മുരളിയും കുടുംബവും കഴിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments