Tuesday, February 24, 2026
HomeThrissur Newsതെരുവ് നായ ആക്രമണം: 4 പേർക്ക് പരിക്ക്
spot_img

തെരുവ് നായ ആക്രമണം: 4 പേർക്ക് പരിക്ക്

ചെറുതുരുത്തി:വള്ളത്തോൾ നഗർ പഞ്ചായത്തിലെ വെട്ടിക്കാട്ടിരി താഴപ്ര പ്രദേശത്ത് തെരുവ് നായയുടെ കടിയേറ്റ് രണ്ടു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പട്ടാമ്പി വീട്ടിൽ സൽമാൻ (14),ചങ്ങണി കുന്നത്ത് അൽത്താഫ് അസീസ് (26), പടിഞ്ഞാറൻ കുന്നത്ത് ഐഷ (80), കോടം കുന്നത്ത് ഖാലിദ് മകൻ റയാൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. താഴപ്ര സെൻ്ററിലെ വീടുകളിൽ നിന്നിരുന്ന ആളുകളെയാണ് തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. കൈയിലും കാലിലും മുഖത്തുമായി പരുക്കുപറ്റിയ നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയുടെ കടിയേറ്റ റയാൻ്റെ തുടയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്. കുട്ടിയെ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുമ്പ് പുതുശേരി മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments