Thursday, February 19, 2026
HomeBREAKING NEWSതാരങ്ങളെ കളത്തിലിറക്കാൻ ബിജെപി; അഖിൽ മാരാരും ശ്രീജിത്ത് പണിക്കരും സ്ഥാനാർഥികൾ ?
spot_img

താരങ്ങളെ കളത്തിലിറക്കാൻ ബിജെപി; അഖിൽ മാരാരും ശ്രീജിത്ത് പണിക്കരും സ്ഥാനാർഥികൾ ?

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ എന്നിവരുമായി ചർച്ച നടത്തി ബിജെപി. ട്വന്റി-20 സ്ഥാനാർഥിയായി അഖിൽമാരാർ കൊട്ടാരക്കരയിൽ മത്സരിച്ചേക്കും. എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്ന് ശ്രീജിത്ത് പണിക്കരെ നേത്യത്വം ഓഫർ വെച്ചെങ്കിലും എന്നാൽ ശ്രീജിത് പണിക്കർ തയ്യാറല്ലെന്നാണ് വിവരം.

ബിജെപി സംസ്ഥാനത്തെ വിജയസാധ്യത കണക്കിലെടുത്ത് നടത്തിയ സർവേയിൽ പ്രധാനമായും ഉയർന്നുവന്നത് അഖിൽ മാരാറിന്റെയും ശ്രീജിത്ത് പണിക്കാരുടെയും പേരുകളായിരുന്നു. ഇരുവരും ബിജെപി സ്ഥാനാർഥികളായി മത്സരിച്ചാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. എന്നാൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് അഖിൽ മാരാർ നിഷേധിക്കുകയും ട്വന്റി – ട്വന്റിയുടെ ഭാഗമാകാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സാബു എം ജേക്കബുമായി ചർച്ചനടത്തിയത്. രണ്ട് ദിവസത്തിനകം അഖിൽ മാരാർ ട്വന്റി -ട്വന്റിയുടെ ഭാഗമായേക്കുമെന്നാണ് സൂചന.

അതേസമയം, ശ്രീജിത്ത് പണിക്കരുമായി ബിജെപിയിലെ മുൻ നിര നേതാക്കൾ ചർച്ചനടത്തിയിരുന്നു. വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള 31 എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്നാണ് ശ്രീജിത്ത് പണിക്കർക്ക് ബിജെപി നൽകിയ ഓഫർ. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് ശ്രീജിത്ത് പണിക്കർ സംസ്ഥാന നേതാക്കളോട് നിലപാട് വ്യക്തമാക്കിയതായാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നേമം നിയമസഭാ മണ്ഡലവും ശ്രീജിത്ത് നൽകാമെന്ന് നേതാക്കൾ മുന്നോട്ട് വെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments