Tuesday, February 10, 2026
HomeBREAKING NEWSതൃശ്ശൂരിൽ 555 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ
spot_img

തൃശ്ശൂരിൽ 555 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ

തൃശൂർ: പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന 555 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടി. കുന്നംകുളം സീനിയർ ഗ്രൗണ്ട് ചെറുവത്തൂർ വീട്ടിൽ റിവിൻസ് (24), കുന്നംകുളം അടുപ്പുട്ടി മുകളശേരി വീട്ടിൽ അക്ഷയ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബംഗളൂരുവിൽ നിന്ന് കുന്നംകുളത്തേക്ക് എംഡിഎംഎ കടത്തുന്നതിനിടെ പിച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കമീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. മണ്ണുത്തി ഇൻസ്പെക്ടർ കെ കെ ജിനേഷിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘത്തോടൊപ്പം പീച്ചി ഇൻസ്പെക്ടർ സി എൻ സുകുമാരൻ, എസ്ഐമാരായ കെ വി വിജിത്ത്, അജയകുമാർ, എഎസ്ഐ മനോജ്, എസ്‌സിപിഒമാരായ ശരത്ത്, ഷിഹാബുദ്ദീൻ, വിനീഷ്, ദിലീപ്, സിപിഒമാരായ ലിഗേഷ്, നിഷാദ്, വൈശാഖ്, ശ്രീജിത്ത്, വിമൽ എന്നിവർ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments