ചാലക്കുടി:നിയന്ത്രണംവിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. കൊന്നക്കുഴി ചാട്ടുകല്ലുംതറ കപ്പേളയ്ക്ക് സമീപം വ്യാഴാഴ്ച്‌ച രാവിലെ 10ഓടെയായിരുന്നു സംഭവം. ചായക്കട വാടകയ്ക്കെടുത്ത് നടത്തുന്ന കൊന്നക്കുഴി സ്വദേശി പടിക്കല വീട്ടിൽ പാപ്പച്ച(69)ന് നിസ്സാര പരിക്കേറ്റു. കോഴിക്കോട്ടുനിന്നും അതിരപ്പിള്ളിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് ചായക്കടയിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി.


