ചാലക്കുടി:പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിൽ ഒരാൾ മുങ്ങി മരിച്ചു. അലവി സെന്റ്റർ മാളിയേക്കൽ വീട്ടിൽ സിൻറോ സെബാസ്റ്റ്യൻ(40)ആണ് മരിച്ചത്. വ്യാഴാഴ്‌ച പകൽ11.30ഓടെയായിരുന്നു സംഭവം. ചാലക്കുടിപ്പുഴയുടെ വെട്ടുകടവ് പാലത്തിന് താഴെയാണ് സംഘം കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ സിൻ്റോ വെള്ളത്തിൽ മുങ്ങിപ്പോയി. അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ വെട്ടുകടവ് പാലത്തിന്റെ മേലൂർ ഭാഗത്തുള്ള ആദ്യ പില്ലറിന് സമീപത്ത് ഇയാളെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


