Wednesday, February 11, 2026
HomeThrissur Newsതൃശൂരിൽ ആനയിടഞ്ഞു: പിങ്ക് പൊലീസിന്റെ കാർ കുത്തിമറിച്ചു
spot_img

തൃശൂരിൽ ആനയിടഞ്ഞു: പിങ്ക് പൊലീസിന്റെ കാർ കുത്തിമറിച്ചു

തൃശൂർ:പൊറത്തിശേരിയിൽ ഇടഞ്ഞ കൊമ്പൻ പിങ്ക് പൊലീസിന്റെ കാർ കുത്തിമറിച്ചിട്ടു. എലിഫന്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ആനയെ പെട്ടെന്നു തളച്ചു.

പൊറത്തിശേരിയിൽ കല്ലട വേലാഘോഷമായിരുന്നു. ദേശക്കാരുടെ എഴുന്നള്ളിപ്പിന് ആനകളെ എഴുന്നള്ളിക്കാറുണ്ട്. അങ്ങനെ, എഴുന്നള്ളിപ്പ് കഴിഞ്ഞ് നിൽക്കുകയായിരുന്ന കൊമ്പൻ ആയയിൽ ഗൗരി നന്ദൻ ഇടഞ്ഞോടി. കലിപൂണ്ട കൊമ്പൻ നേരെ പാഞ്ഞടുത്തത് പൊറത്തിശേരി കണ്ടാരംത്തറ മൈതാനത്ത് നിർത്തിയിട്ട പിങ്ക് പൊലീസിൻ്റെ കാറിനു സമീപത്തേയ്ക്കായിരുന്നു. കാറിന്റെ പുറകുവശം കൊമ്പ് കൊണ്ട് കുത്തിമറിച്ചു. എന്നിട്ടും ആനയുടെ അരിശം തീർന്നില്ല. മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. കാറിൻ്റെ പുറകുവശം തകർന്നു. പൊലീസ് വണ്ടിയുടെ തൊട്ടടുത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഈ ഓട്ടോയിൽ ആന തൊട്ടില്ല. പൊലീസ് കാറിനോടായിരുന്നു അരിശം.

വിവരമറിഞ്ഞ് വന്ന എലിഫന്റ്റ് സ്ക്വാഡ് അംഗങ്ങൾ ആനയെ തളച്ചു. പാപ്പാൻമാരും സഹായത്തിനുണ്ടായിരുന്നു. ആനയെ പിന്നീട്, എഴുന്നള്ളിക്കാതെ മടക്കി. മൈതാനത്തുണ്ടായിരുന്ന ആളുകൾ ആനയുടെ വരവ് കണ്ട് ഓടിമാറി. പൊലീസ് ഉദ്യോഗസ്ഥരും കാറിൽ നിന്നിറങ്ങിയോടി. കലിപൂണ്ട ആനയെ വേഗം തളയ്ക്കാൻ കഴിഞ്ഞതിനാൽ ആളപായം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments