ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 21.75 പവന്റെ പൊന്നിൻ കിരീടം ലഭിച്ചു. തൃശൂരിലെ ജ്വല്ലറി മാനുഫാക്‌ചറിങ് സ്ഥാപനമായ അജയ് ആൻഡ് കമ്പനി ഉടമ സി എസ് അജയകുമാറിൻ്റെ ഭാര്യ സിനിയാണ് സ്വർണക്കിരീടം സമർപ്പിച്ചത്. ചടങ്ങിൽ ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സിഎസ്ഒ മോഹൻകുമാർ എന്നിവർ സംസാരിച്ചു. വിശേഷ ദിവസങ്ങളിൽ ദേവന് ചാർത്തുവാൻ പാകത്തിലാണ് കിരീടം നിർമിച്ചിരിക്കുന്നത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം വരുന്നതാണ് കിരീടം.


