വടക്കാഞ്ചേരി: ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. ഞായറാഴ്ച്‌ച രാത്രി വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. ആന്ധ്രപ്രദേശ് ചിറ്റൂർ വജ്രാല പർവീൺ (45) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന ട്രെയിനിൽ തിരൂരിൽ നിന്നുമാണ് മറ്റൊരു യുവതിയുടെ കൂടെ ഇവർ ട്രെയിൻ കയറിയത്. ട്രെയിനിൻ്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്‌തപ്പോൾ അബദ്ധത്തിൽ തെറിച്ച് വീണതാകാമെന്നാണ് സംശയിക്കുന്നത്. അപകടത്തെത്തുടർന്ന് ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരി ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തി, സാരമായി പരിക്കേറ്റ വജ്രാല പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


