Wednesday, February 11, 2026
HomeKeralaസാംസ്കാരിരംഗത്ത് കടന്നുവരുന്ന അന്ധവിശ്വാസവും വർഗ്ഗീയതയും ചെറുക്കുന്നതിന് പദ്ധതി വേണം: സംവിധായകൻ കമൽ
spot_img

സാംസ്കാരിരംഗത്ത് കടന്നുവരുന്ന അന്ധവിശ്വാസവും വർഗ്ഗീയതയും ചെറുക്കുന്നതിന് പദ്ധതി വേണം: സംവിധായകൻ കമൽ

സാംസ്കാരിക രംഗത്ത് കണ്ടുവരുന്ന അന്ധവിശ്വാസങ്ങളും വർഗീയതയും ചെറുക്കാൻ സാംസ്കാരികവകുപ്പ് പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി ഭവനസന്ദർശനത്തിനെത്തിയ കർമ്മ സേനാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസരിസ് പദ്ധതിയിൽ ടൂറിസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൊടുങ്ങല്ലൂരിന് കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഉൾപ്പെടുന്ന ഗുരുവായൂർ, കൊടുങ്ങല്ലൂർ, പറവൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കുറ്റിപ്പുറത്തുനിന്നോ തിരൂർ നിന്നോ എറണാകുളത്തേക്ക് റയിൽപദ്ധതി നടപ്പാക്കണം തുടങ്ങി പലവികസന നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

നാഷണൽ ഹൈവേ , തിരദേശഹൈവേ , അഴീക്കോട് -മുനമ്പം പാലം, കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൻ്റെ പുനർനിർമ്മാണം തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ വികസന പദ്ധതികളയും ക്ഷേമപദ്ധതികളേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments