മാള :എരവത്തൂരിലെ ഫോർച്യുൺ ഗേറ്റ് ഓർഗാനിക്ഫാമിങ് എന്ന പശു വളർത്തൽ ഫാമിലെതൊഴിലാളിയായ ഒഡീഷ സ്വദേശി അജിത് പന്ന(32) മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന്സ്ഥിരീകരിച്ചു. തൃശൂർ ഗവ. മെഡിക്കൽകോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്ഇക്കാര്യം സ്ഥിരീകരിച്ചത്. ഇലക്ട്രിക് ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് മീൻപിടിക്കുന്നതിനിടെയാണ് അജിത്തിന്ഷോക്കേറ്റതെന്ന് പൊലീസ് അന്വേഷണത്തിൽകണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അജിത്പന്നയുടെ കൂടെ താമസിച്ചിരുന്ന ഒഡിഷസുന്ദർഗഡ് സ്വദേശികളായ അമിത് ബത്ല (32),ടെലിസ്‌ഫർ കുല്ലു (27) എന്നിവരെ മാള പൊലീസ്അറസ്റ്റ് ചെയ്തു. വൈദ്യുതി മോഷണത്തിന്ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തികേസെടുത്തു. ഫാമിന് സമീപമുള്ളമുറികളിലായിരുന്നു ഇവരുടെ താമസം. 30-ന്പുലർച്ചെ 2.45-ഓടെ പശുക്കളെ കറക്കാനായിഅജിത്തിനെ സഹതൊഴിലാളികൾവിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലുംഅനക്കമില്ലാത്തതിനാൽ മാളയിലെബിലീവേഴ്സ‌് ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണംസംഭവിച്ചതായി ഫാം ഉടമ കുന്നത്തോട്ടത്തിൽജിജികുമാർ പൊലീസിന് മൊഴി നൽകിയിരുന്നു.ഉറക്കത്തിനിടെ ഉണ്ടായ മരണമെന്നായിരുന്നുആദ്യ നിഗമനം. അജിത്തിൻ്റെ കൈകളിൽവൈദ്യുതാഘാതത്തിൻ്റെ പാടുകൾ കണ്ടതോടെമരണകാരണം ഷോക്കേറ്റതാണെന്ന സൂചന പൊലീസിന് ലഭിച്ചു. തുടർന്ന് അമിത് ബത്ല, ടെലിസർ കുല്ലു എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോൾ മൂവരും ചേർന്ന് 29ന് രാത്രി 11ന് വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിച്ചതായും ഇതിനിടെ ഷോക്കേറ്റ അജിത്തിനെ ഇരുവരും ചേർന്ന് മുറിയിലെത്തിച്ചതായും പൊലീസ് കണ്ടെത്തി. എസ്എച്ച്‌ഒ സജിൻ ശശി, എസ്ഐമാരായ പി എം റഷീദ്, അനിൽകുമാർ, മുഹമ്മദ് ബാഷി, എഎസ്ഐ നജീബ് ബാവ, എസ്‌സിപിഒമാരായ പി ഡി ദിബീഷ്, കെ എഫ് വിനോദ്, സിപിഒ നവീൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.


