മാള :കുഴൂർ എരവത്തൂരിൽ പശു ഫാം ജീവനക്കാരനെ താമസമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി അജിത്ത് പന്ന (30) ആണ് മരിച്ചത്. എരവത്തൂർ ഫോർച്യൂൺ ഗേറ്റ് ഓർഗാനിക് ഫാമിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ 2.45-ഓടെ അബോധാവസ്ഥയിൽ കണ്ടെത്തിയ അജിത്തിനെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാള പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


