ഇരിങ്ങാലക്കുട:ജനറൽ ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു. മൂർക്കനാട് ഇരട്ടക്കൊലക്കേസ് പ്രതി മൂർക്കനാട് തച്ചിലത്ത് വീട്ടിൽ മനുവിനെ ( 22 ) യാണ് റൂറൽ പൊലിസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 21 ന് പകൽ മൂന്നരയോടെയായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂർ സ്വദേശി റിസ്വാനൊപ്പം വന്നതാണ് പ്രതി മനു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം കെ ഷാജി, എസ്ഐമാരായ സുൽഫിക്കർ സമദ്, ടി അഭിലാഷ്, ഗ്രേഡ് സിപിഒമാരായ ഗിരീഷ്, അഭിലാഷ് എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.


