Monday, March 23, 2026
HomeLITERATUREഎഴുത്തച്ഛൻ ട്രസ്റ്റ് കർമശ്രീ പൂരസ്‌കാരം ടി ജി രവിക്ക്
spot_img

എഴുത്തച്ഛൻ ട്രസ്റ്റ് കർമശ്രീ പൂരസ്‌കാരം ടി ജി രവിക്ക്

തൃശൂർ:എഴുത്തച്ഛൻ എഡ്യുക്കേഷണൻ ട്രസ്റ്റിന്റെ കർമശ്രീ പൂരസ്‌കാരം നടൻ ടി ജി രവിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മേനകത്ത് രാഘവൻ എഴുത്തച്ഛന്റെ സ്‌മരണയ്ക്കായി മകൻ ഡോ. എം ആർ മനോജ് ഏർപ്പെടുത്തിയതാണ് പുരസ്ക‌ാരം. 25-ന് രാവിലെ ഒമ്പതിന് സാഹിത്യ അക്കാദമി ഹാളിൽ മന്ത്രി കെ രാജൻ പുരസ്ക്‌കാരം വിതരണം ചെയ്യും. അവാർഡ് ഫോർ ഔട്ട് സ്റ്റാൻഡിങ് പ്രൊഫഷണൽ പുരസ്ക്‌കാരം കോഴിക്കോട് ഐഐടിയിലെ അസോസിയറ്റ് പ്രൊഫസർ ഡോ. പി ബി ജയരാജിന് സമ്മാനിക്കും. 10,000 രൂപയും പ്രശസ്ത‌ിപത്രവും അടങ്ങുന്നതാണ് പുരസ്ക‌ാരം. ഡോ. വി വി ഉണ്ണിക്കൃഷ്ണ‌ൻ മാതാപിതാക്കളായ വി കെ വാസുദേവൻ, എം സരസ്വതി എന്നിവരുടെ സ്‌മരണക്കായി ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ട്രസ്റ്റിന്റെ പൊതുയോഗവും വിദ്യാർഥികൾക്കുള്ള പഠനധനസഹായവും ചികിത്സാസഹായ വിതരണവും പ്രതിഭകളെ ആദരിക്കലും ഇതിന്റെ ഭാഗമായി നടക്കും. മാനേജിങ് ട്രസ്റ്റി എ എ കുമാരൻ അധ്യക്ഷനാകും.വാർത്താസമ്മേളനത്തിൽ മാനേജിങ് ട്രസ്റ്റി എ എ കുമാരൻ, സി ബി മുരളീധരൻ, പി എൻ രാമൻകുട്ടി, എ കെ ഉണ്ണിക്കൃഷ്‌ണൻ, എ ആർ പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments