കയ്പമംഗലം :കാളമുറിയിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളി രാവിലെ 9.30ഓടെ ദേശീയപാത സർവീസ് റോഡിലായിരുന്നു അപകടം. രണ്ട് ബൈക്കുകളും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ കയ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് സലീം (47), ഭാര്യ സീനത്ത് (36), വലപ്പാട് സ്വദേശി മുഹമ്മദ് സാബിത്ത് (21) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


