തൃശൂർ: വീടൊഴിയാൻ സമ്മർദം ചെലുത്തിയതിന് പിന്നാലെ അറുപത്തി നാലുകാരൻ തൂങ്ങി മരിച്ചു. ചാലക്കുടി വെട്ടുക്കടവിലാണ് വയോധികൻ ജീവനൊടുക്കിയത്. എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്. ഇയാൾക്ക് ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വയോധികൻ താമസിച്ചിരുന്ന വീടും ഭൂമിയു ധനകാര്യ സ്ഥാപനത്തിൻ്റെ പേരിലാണ്. ഈ വീട്ടിൽ അതിക്രമിച്ച് കയറി താമസം തുടർന്നുവെന്നായിരുന്നു ധനകാര്യ സ്ഥാപനത്തിന്റെ ആരോപണം.


