Tuesday, February 10, 2026
HomeBREAKING NEWSതൃശ്ശൂരിൽ അതിമാരകമായ മയക്കുമരുന്ന് പിടികൂടി
spot_img

തൃശ്ശൂരിൽ അതിമാരകമായ മയക്കുമരുന്ന് പിടികൂടി

വാടാനപ്പള്ളി:നെതർലാൻഡിൽ നിന്ന് കൊറിയർ മുഖാന്തരം എത്തിച്ച മാരക മയക്കുമരുന്നുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിക്കുളം എരണേഴത്ത് കിഴക്കുട്ടിൽ വീട്ടിൽ സംഗീത്(28)നെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ലഹരി വിപണിയിൽ ആയിരം ഡോളറോളം വിലവരുന്ന ‘കാലിഫോർണിയൻ സൺഷൈൻ’ എന്ന വിഭാഗത്തിൽപ്പെടുന്ന എൽഎസ്‌ഡി (ലൈസർജിക് ആസിഡ് ഡൈതലാമൈഡ്)യുടെ 50ലേറെ സ്റ്റാമ്പുകൾ ആണ് പിടിച്ചെടുത്തത്. നെതർലാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ രാസലഹരി മാഫിയയാണ് ഇതിനുപിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് പിടിയിലായ സംഗീതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ അസി. ഗ്രേഡ് കെ ആർ ഹരിദാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ചാക്കോ, പി എ അഫ്സൽ, അബിൽ, ആൻ്റണി, റിന്റോ, എക്സൈസ് ഡ്രൈവറായ എ എഫ് ഫ്രാൻസി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments