കുന്നംകുളം: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ മുബാറക്കിൻ്റെ കാറാണ് മൂന്നുപേർ അടിച്ചുതകർത്തത്. തിങ്കൾ പകൽ 11.30 ഓടെയായിരുന്നു സംഭവം. കേച്ചേരി റെനിൽ റോഡിൽ വച്ച് മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിൻ്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചാണ് ചില്ലുകൾ കല്ല് ഉപയോഗിച്ച് അടിച്ചുപൊളിച്ചത്. കാറിൻ്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.


