ചാലക്കുടി: കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചായ്‌പൻകുഴി ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു. ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇവരെ ഉദ്യോഗസ്ഥർ തടഞ്ഞു. ഉദ്യോഗസ്ഥരെ തള്ളിമാറ്റി അകത്തുകടന്ന പ്രവർത്തകർ മേശകളും കസേരകളും അടിച്ചൊടിച്ചു. ഫയലുകളെല്ലാം വലിച്ചെറിഞ്ഞു. ടി വി, കംപ്യൂട്ടറുകളടക്കമുള്ളവ അടിച്ചുതകർത്തു. ജനൽച്ചില്ലുകളെല്ലാം തകർത്തിട്ടുണ്ട്. ജീവനക്കാർക്ക് നേരേയും കൈയേറ്റമുണ്ടായി. കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സമാധനപരമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്.


