ഗുരുവായൂർ:ഗുരുവായൂർ പുത്തൻപല്ലി കമ്പനിപ്പടിയിൽ ലോറിയും ജെസിബിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന യാത്രക്കാരി മരിച്ചു. ജെസിബിയുടെ ഇരുമ്പു കൈ ഇടിച്ച് പുത്തൻപല്ലി തേർളി വീട്ടിൽ ഗിരിജ (56)യാണ് മരിച്ചത്. കമ്പനിപ്പടി ചാമുണ്ഡേശ്വരി റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവേയിലേക്ക് കടക്കുകയായിരുന്ന ജെസിബിയുടെ ഇരുമ്പ് കൈ ഭാഗം ഹൈവേയിലേക്ക് കയറിയതോടെ കുന്നംകുളം ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് വന്നിരുന്ന ലോറിയിടിക്കുകയായിരുന്നു. ഇതോടെ ഇരുമ്പു കൈ ഗിരിജയുടെ വയറിൽ ഇടിക്കുകയായിരുന്നു. ഗിരിജ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇന്ധന ടാങ്ക് റോഡിൽ തെറിച്ചു വീണു. ഇന്ധനം റോഡിൽ ഒഴുകിയതിൽ തെന്നിവീണ് ബൈക്ക് യാത്രക്കാരനായ പുത്തമ്പല്ലി പനങ്ങാട്ട് വീട്ടിൽ ശരതി(34)ന് പരിക്കേറ്റു. അഗ്നിരക്ഷാസേന എത്തിയാണ് റോഡിലെ ഇന്ധനം നീക്കിയത്.ഗിരിജയുടെ ഭർത്താവ്: പരേതനായ രഘു.മക്കൾ: രാഖി, രമ്യ.


