തൃശൂർ: തൃശൂർ അതിരപ്പള്ളിയിൽ കാട്ടാനആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിക്കുളങ്ങര ചായപ്പൻകുളി സ്വദേശി സുബ്രൻ(70) ആണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് ആക്രമണമുണ്ടായത്. കുട്ടിയാനയടക്കമുള്ള ഒരു സംഘം കാട്ടാന പ്രദേശത്ത് തമ്പടിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സുബ്രൻ്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


