ചേർപ്പ്:ചൊവ്വൂരിൽ നിയന്ത്രണംവിട്ട കാർ ബസിലിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഞായർ പകൽ ഒന്നേകാലോടെയാണ് അപകടം. സാരമായി പരിക്കേറ്റ കാറുടമ ചൊവ്വൂർ മോഴിപ്പറമ്പിൽ ദേവസി (76)യെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചേർപ്പ് ഭാഗത്തുനിന്ന് വന്ന കാർ ചൊവ്വൂർ ഇറക്കത്തിൽ നിയന്ത്രണംവിട്ട് എതിരേവന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിന്റെ വശം ചേർന്ന് ബസ് നിർത്തിയെങ്കിലും കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ദേവസിയെ പുറത്തെടുത്തത്.


