Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂരിൽ മണൽ കടത്ത് പിടികൂടി
spot_img

തൃശ്ശൂരിൽ മണൽ കടത്ത് പിടികൂടി

ചെറുതുരുത്തി:ദേശമംഗലം പല്ലൂരിൽ ഭാരതപ്പുഴയുടെ ഊറോൽക്കടവിൽ നിന്ന് മണൽ കടത്തിയ രണ്ടുപേരെ ചെറുതുരുത്തി പൊലീസ് പിടികൂടി. മണൽ ചാക്കുകൾ നിറച്ച വാഹനവും പിടിച്ചെടുത്തു. ദേശമംഗലം മനപ്പടിയിൽ രാത്രികാല പരിശോധനയ്ക്കിടെയാണ് 60 ഓളം ചാക്കുകളിലായി മണൽ കടത്താൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തത്. ചെറുതുരുത്തി സബ് ഇൻസ്പെക്ടർ സി എം ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണൽക്കടത്ത് പിടികൂടിയത്. ദേശമംഗലം പള്ളം സ്വദേശിയായ സതീഷ് (37), ജിഷ് (34) എന്നിവരെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments