തൃശൂർ:പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാവീഴ്ച്‌ച. തെരുവുനായയുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു. ഇന്നലെ രാത്രിയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. പൊതുജനങ്ങൾക്ക് ഇതുവരെ പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
പ്രത്യേക ആവാസ വ്യവസ്‌ഥ തയാറാക്കിയാണ് മാനുകളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വന്യൂ മന്ത്രിയോട് കൂടിയാലോചന നടത്തിയ ശേഷം അന്വേഷണം ആരംഭിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഡോക്‌ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തി മാനുകളുടെ പോസ്റ്റുമോർട്ടം ആരംഭിച്ചു.


