Wednesday, February 11, 2026
HomeThrissur Newsമാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്
spot_img

മാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്

മാള: ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു എന്ന 52കാരനാണ് പരിക്കേറ്റത്. മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ച് ആണ് സംഭവം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം. സീറ്റിൽ നിന്നും എഴുന്നേറ്റു യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന 52കാരൻ മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments