തൃശ്ശൂർ :മുൻ എം.എൽ.എ: അനിൽ അക്കര തൃശൂർ മുതുവറയിൽ നടുറോഡിലെ കോൺക്രീറ്റ് ഡിവൈഡർ തല്ലിതകർത്തു. നാട്ടുകാർക്ക് യു ടേൺ നിഷേധിച്ചതാണ് കാരണം. മുതുവറ ശിവക്ഷേത്ര മൈതാനിയിലേയ്ക്കു ഭക്‌തർക്കു പോകാൻ ഒന്നരക്കിലോമീറ്റർ വളയണമെന്ന് അനിൽ അക്കര പറയുന്നു. ഡിവൈഡർ പിന്നീട് പൊലീസ് അകമ്പടിയിൽ നിർമിച്ചു. ഇരുപതിനായിരം രൂപയിൽ താഴെ നഷ്‌ടം സംഭവിച്ചെന്ന് കാട്ടി പേരാമംഗലം പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. അനിൽ അക്കരയും അനുയായികളും ഡിവൈഡർ നശിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ. വാർത്താക്കുറിപ്പിറക്കി.


