Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ലിഫ്റ്റ്, ഫ്രണ്ട് ഓഫീസ്, നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി കെ. രാജന്‍...
spot_img

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ലിഫ്റ്റ്, ഫ്രണ്ട് ഓഫീസ്, നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ലിഫ്റ്റ്, ഫ്രണ്ട് ഓഫീസ്, നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് ഓഫീസിലെ പൊതുസേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി പൂർത്തിയാക്കിയ മൂന്നു പ്രധാന പദ്ധതികൾ — പൊതുജന സൗഹൃദ ഫ്രണ്ട് ഓഫീസ്, ഭിന്നശേഷി സൗഹൃദ ലിഫ്റ്റ്, പുനർനിർമ്മിത കൗൺസിൽ ഹാൾ — എന്നിവയുടെ ഉദ്ഘാടനം ഇന്നലെ (നവംബർ 6) നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. റവന്യൂ-ഭവനനിർമ്മാണ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ IAS മുഖ്യാതിഥിയായിരുന്നു.

2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഈ സൗകര്യങ്ങൾ പൊതുജനങ്ങൾക്കും ദിനംപ്രതി സേവനത്തിനായി എത്തുന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഗുണകരമാകുമെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.

വികസനകാര്യ, പൊതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസ, ക്ഷേമകാര്യ തുടങ്ങിയ സ്ഥിരസമിതികളുടെ ഭാരവാഹികൾ ചടങ്ങിൽ ആശംസകൾ രേഖപ്പെടുത്തി.
LSGD എക്‌സി. എൻജിനീയർ സ്മിത പി.ജെ. റിപ്പോർട്ട് അവതരിപ്പിച്ചു.
ഫിനാൻസ് ഓഫീസർ കെ. തുളസി നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments