Wednesday, February 11, 2026
HomeKeralaപുത്തൂർ ഇനി നാടിന് സ്വന്തം
spot_img

പുത്തൂർ ഇനി നാടിന് സ്വന്തം

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക്❣️
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ സൂ❣️
തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ബഹു. മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

തൃശ്ശൂർ:ഇത് സ്വപ്നമല്ല, ഇനി വന്യസൗന്ദര്യം കൺതുറന്ന് കാണാം. കാടിറങ്ങിയ മൃഗങ്ങൾക്കും പക്ഷികൾക്കും സ്വന്തം ആവാസ ഇടങ്ങളുമായി രാജ്യത്തെ ആദ്യ ഡിസൈൻ സു, മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാല് പതിറ്റാണ്ടായുള്ള തടസ്സങ്ങളെല്ലാം നീക്കിയ എൽഡിഎഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യവും തുടർഭരണവുമാണ് സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാക്കിയത്.

കിഫ്‌ബി ധനസഹായത്തോടെ 371 കോടി രൂപ ചെലവിലാണ് 336 ഏക്കറിൽ അന്താരാഷ്ട്ര നിലവാരമുള്ള പാർക്ക് സജ്ജമാക്കിയത്. ലോക പ്രശസ്‌ത മൃഗശാലാ ഡിസൈനർ ജോൺ കോ രൂപകൽപ്പന ചെയ്‌ത പ്രകൃതി പഠനശാലയിൽ 24 ആവാസ ഇടങ്ങളാണ് ഒരുക്കിയത്. സൈലൻ്റ് വാലി സോൺ, ഇരവിപുരം, കൻഹ, ആഫ്രിക്കൻ സുളു ലാൻഡ് സോൺ എന്നിങ്ങനെ മൃഗങ്ങളുടെ ജൈവ സ്വഭാവം അനുസരിച്ച് പ്രത്യേകം ഇടങ്ങൾ ഒരുക്കി. വിവിധ ഭൂഖണ്ഡങ്ങളിലെ അനിമൽ സഫാരിയുടെ അനുഭൂതി ഉളവാക്കുന്ന ഹോളോഗ്രാം സു ഇന്ത്യയിൽ ആദ്യമായി തൃശൂരിലെത്തും. വിദേശ അരുമ മൃഗങ്ങളെ താലോലിക്കാൻ പെറ്റിങ് സുവും ഒരുങ്ങുകയാണ്. പാർക്കിലേക്ക് ഡബിൾ ഡെക്കർ കെഎസ്‌ആർടിസി ബസ് ഓടും മൃഗങ്ങൾ ഇണങ്ങുന്നതുവരെ രണ്ടു മാസം സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്.

പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് മുഖ്യമന്ത്രി പാർക്ക് നാടിന് സമർപ്പിച്ചത്. ചടങ്ങിൽ മന്ത്രി എ കെ ശശിന്ദ്രൻ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ബി എൻ നാഗരാജൻ, കെപി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു മന്ത്രിമാരായ റോഷി അഗസ്റ്റ‌ിൻ, കെ കൃഷ്‌ണൻകുട്ടി, കെ രാധാകൃഷ്‌ണൻ എംപി, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments