Wednesday, November 19, 2025
HomeEntertainmentമോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് മാറ്റി
spot_img

മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് മാറ്റി

മോഹൻലാലിനെ നായകനാക്കി തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ബിഗ്ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി.

ഒക്ടോബർ 16 ന് ആയിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ പിന്നീട് ഇത് നവംബർ 6 ലേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയിരിക്കുന്നത്. പോസ്റ്റ് പ്രൊ‌ഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് തീയതി വീണ്ടും മാറ്റാൻ കാരണം. പ്രമുഖ തെന്നിന്ത്യൻ നിർമാതാവായ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ഫാന്റസി ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണ് വൃഷഭ. ചിത്രത്തിൽ വൃഷഭ, വിശ്വംഭര എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് മോഹൻലാൽ എത്തുന്നത്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ തെലുങ്ക് നടൻ റോഷൻ മെകയാണ് മോഹൻലാലിൻറെ മകന്റെ വേഷത്തിലെത്തുന്നത്. റോഷനെ കൂടാതെ രാഗിണി ദ്വിവേദി, സമർജിത്ത് ലങ്കേഷ്, ഗരുഡ റാം,അജയ് റാവുരി, അലി , നയൻ സരിക, സിമ്രാൻ, രാമചന്ദ്ര രാജു , നേഹ സക്സേന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments