വാടാനപ്പള്ളി: ഗണേശ മംഗലം ബീച്ചിൽ ശക്തമായ കടലേറ്റം. കുഴിപ്പൻ തിരമാലകൾ കരയെടുക്കുന്നു. -വീടുകൾക്ക് നാശം. ഫസൽ നഗറിലും പരിസരങ്ങളിലും വ്യാഴാഴ്‌ച മുതൽ ആണ് കടലേറ്റം ആരംഭിച്ചത്. വെള്ളിയാഴ്ചയും കടലേറ്റം തുടർന്നു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, രന്യ ബിനീഷ്, സരിത ഗണേശൻ, പഞ്ചായത്ത് സെക്രട്ടറി ഐ പി പീതാംബരൻ എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ചു.



