ഗുരുവായൂർ : ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിനിടെ കൊമ്പൻ കൃഷ്ണ ഇടഞ്ഞു. എഴുന്നള്ളിപ്പിന്റെ അവസാന പ്രദക്ഷിണം പൂർത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. പ്രദക്ഷിണം കൊടിമരത്തിന് അടുത്തെത്താറായപ്പോൾ ആന തിരിഞ്ഞു. വിളക്ക് തൊഴാൻ ഭക്തരുടെ തിരക്കുള്ള സമയമായിരുന്നു. ആന ഇടഞ്ഞപ്പോൾ ആളുകൾ ചിതറിയോടി.
കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നതിനു മുൻപ് ആനയെ പാപ്പാൻമാർ ചേർന്ന് വരുതിയിലാക്കി. ഭക്തജനങ്ങൾ പുറത്തേക്ക് പോകണമെന്ന് ക്ഷേത്രത്തിൽനിന്ന് അനൗൺസ്മെന്റ് ഉയർന്നു. ആളുകൾ ഒഴിഞ്ഞതോടെ ആനയെ പുറത്തേക്ക് കൊണ്ടുവന്നു. വിവരമറിഞ്ഞ് ക്ഷേത്രപരിസരത്ത് ആളുകൾ ഓടിക്കൂടി. പിന്നീട് ആനയെ പുതേരി ബംഗ്ലാവ് പറമ്പിൽ കെട്ടി. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടയിരുത്തിയ കൊമ്പനാണ് കൃഷ്ണ.



