Wednesday, November 19, 2025
HomeAnnouncementsചെമ്പുക്കാവിലേക്ക് “അതിഥി” എത്തുന്നു
spot_img

ചെമ്പുക്കാവിലേക്ക് “അതിഥി” എത്തുന്നു

ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനത്തിനായി ആയുർവേദവും വിവിധ തെറാപ്പികളും സംയോജിപ്പിച്ച സേവനങ്ങൾ നൽകുന്ന “അതിഥി – Ayurvedic & Therapeutic Integration for Developmental and Habilitative Intervention” സ്ഥാപനത്തിന്റെ ഒൻപതാമത്തെ റീഹാബിലിറ്റേഷൻ സെൻറർ നാളെ (വെള്ളിയാഴ്ച)എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു രാവിലെ 11 മണിക്ക് ചെമ്പുക്കാവിൽ, ഹോളി ഫാമിലി സ്കൂളിന് സമീപമുള്ള അതിഥി സെൻറർ ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ തൃശൂർ മേയർ എം. കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം. എൽ. റോസി, പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജയപ്രകാശ് പൂവത്തിങ്കൽ, ചെമ്പുക്കാവ് വാർഡ് കൗൺസിലർ റെജി ജോയ് എന്നിവരും പങ്കെടുക്കും.

അതോടൊപ്പം Fr. ജോസ് വള്ളൂരാൻ, Fr. Dr. ആൻഡ്രൂസ് താഴത്ത്, Rev. Fr. ഫ്രഡ്റിക് എലുവതിങ്കൽ, Fr. ആദം ബുക്കുളം ജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സ, പരിശീലനം, വികസനം എന്നിവയിൽ ആയുർവേദ ചികിത്സാ രീതി, ഫിസിയോതെറാപ്പി, ഓക്ക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കൽ കൗൺസിലിംഗ് തുടങ്ങിയ വിവിധ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന സംവിധാനമാണ് അതിഥി അവതരിപ്പിക്കുന്നത്.

സെൻറർ ഡയറക്ടർ ഓഫ് “അതിഥി” ഡോ. ധീരജ്, , മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments