കൊള്ളപ്പലിശക്കാരുടെ ഭീഷണിമൂലം ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. ആറു ലക്ഷം രൂപയ്ക്ക് 40 ലക്ഷം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു. ഈ ഭീഷണി ഭയമുണ്ടെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഗുരുവായൂർ സ്വദേശി മുസ്‌തഫയാണ് തൂങ്ങിമരിച്ചത്. ആറ് ലക്ഷം രൂപയാണ് കൊള്ള പലിശക്കാരിൽ നിന്ന് വായ്‌പയെടുത്തത്. 40 ലക്ഷം രൂപയോളം തിരിച്ചടച്ചു. എന്നിട്ടും ഭീഷണി തുടർന്നു. ഭൂമി ഉൾപ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കി.
പലിശക്കാരിൽ നിന്ന് നിരന്തരം ഭീഷണി നേരിട്ടതായി കുടുംബാംഗങ്ങൾ പറയുന്നു. കച്ചവട സ്ഥാപനത്തിൽ കയറി മേശയിൽ നിന്ന് പലിശക്കാരൻ പല തവണ പണം എടുത്തു. പലിശത്തുക കുറഞ്ഞതിന് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് മുസ്തഫയെ മർദിച്ചു.
20% മാസപ്പലിശയ്ക്ക് ആണ് പണം നൽകിയത്, ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു.ഗുരുവായൂർ ടെംപിൾ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.അന്വേഷണം തുടരുകയാണ്.



