തൻ്റെ പാട്ട് അനുവാദമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ഇളയരാജയ്ക്ക് അനുകൂല ഉത്തരവ്. തൻ്റെ രണ്ട് ചിത്രങ്ങള്‍ തൻ്റെ അനുവാദമില്ലാതെ പ്രദീപ് രംഗനാഥൻ – മമിത ബൈജു കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ് എന്ന ചിത്രത്തില്‍ തൻ്റെ രണ്ട് ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
പിന്നാലെ ചിത്രത്തിൻറെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനായി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.നേരത്തെയും മൈത്രി മൂവീ മേക്കേഴ്സ് നിര്‍മ്മിച്ച ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിനും നിയമ നടപടി നേരിടേണ്ടി വന്നിരുന്നു. അവസാനം ചിത്രത്തില്‍ പാട്ട് നീക്കം ചെയ്തിരുന്നു.
അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ‘ഒത്ത രൂപ’, 1982-ലെ സകലകലാവല്ലവൻ എന്ന ചിത്രത്തിലെ ‘ഇളമൈ ഇതോ ഇതോ’യുമാണ് ഉൾപ്പെടുത്തിയിരുന്നത്. തുടർന്ന്, മൈത്രി മൂവി മേക്കേഴ്‌സിന് ഈ ഗാനങ്ങൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.



